Administrator
Administrator
ക്വത്‌റോച്ചികേസില്‍ വാദം കേള്‍ക്കല്‍ ഒമ്പതിന്
Administrator
Saturday 3rd October 2009 4:13pm

quattrocchiന്യൂഡല്‍ഹി: ബൊഫോഴ്‌സ് കോഴക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷയില്‍ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ ഒമ്പതിന്.

തീസ്ഹസാരി കോടതിയിലെ ചീഫ് മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കാവേരി ബവേജയാണ് കേസ് പരിഗണിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കി. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ അഡ്വ. അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയെ സി.ബി.ഐ കോടതിയില്‍ എതിര്‍ത്തു. ബൊഫോഴ്‌സ് തോക്കിടപാടില്‍ 64 കോടി രൂപ കമ്മീഷന്‍ പറ്റിയെന്നാണ് ക്വത്‌റോച്ചിക്കെതിരെയുള്ള കേസ്.

Advertisement