തിരുവനന്തപുരം: വെമ്പായത്ത് കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ കാണാതായ മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തു. തമിഴ്‌നാട് സ്വദേശി ശെല്‍വന്‍, മദപുരം സ്വദേശി ബാബു, തെന്‍മല സ്വദേശി ചന്ദ്രന്‍, എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞദിവസം വൈകീട്ടാണ് അപകടം നടക്കുന്നത്. സംഭവസമയത്ത് ഇരുപതടിയോളം അകലെയുള്ള ഷെഡ്ഡിലായിരുന്നു ഇവര്‍. വെടിമരുന്ന് ഉപയോഗിച്ച് വലിയ പാറപൊട്ടിക്കുന്നതിനിടയില്‍ സമീപത്തെ പാറക്കഷ്ണങ്ങളും ഇളകിവീണു. ഇവയ്ക്കിടയില്‍ തൊഴിലാളികള്‍ പെടുകയായിരുന്നു.

പോലീസും അഗ്നിശമനസേനയും രാത്രിയില്‍ മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.