ഒരുത്തമ ലൈംഗിക പങ്കാളിയെ കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ പങ്കാളിയില്‍ ഉത്തമ പങ്കാളിക്കുവേണ്ട ഏതൊക്കെ ഗുണങ്ങളുണ്ട്. മിക്ക ദമ്പതികള്‍ക്കും ഇക്കാര്യം അറിയില്ല. നല്ല ലുക്ക്, ആരെയും കൊതിപ്പിക്കുന്ന ശരീരം, എന്നിവ കൂടാതെ ഒരു ഉത്തമ ലൈംഗിക പങ്കാളിയെ നിര്‍ണയിക്കുന്ന ചില ഘടകങ്ങളുണ്ട്.

വൃത്തി

വൃത്തിക്കും, ശുചിത്വത്തിനും, ആരോഗ്യത്തിനും ലൈംഗിക ജീവിതത്തില്‍ ഏറെ പ്രധാന്യമുണ്ട്. നിങ്ങളുടെ വൃത്തിയുള്ള ശരീരം പങ്കാളിക്ക് ഉണര്‍വ് നല്‍കും.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ശുചിത്വമുള്ള പങ്കാളിയെയാണ് എല്ലാവര്‍ക്കും ഇഷ്ടമാകുക. ഇത് ലൈംഗിക ബന്ധം നന്നായി ആസ്വദിക്കാനും സഹായിക്കും. കുളിച്ചയുടന്‍ കിടപ്പുമുറിയിലേക്ക് പ്രവേശിക്കുന്നതാണ് നല്ലത്.

വദനരതി പ്രശ്‌നമാവരുത്

നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഒരിക്കലും പങ്കാളിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ ലൈംഗികത ഒരു പീഡനമായി മാറും. നിങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കാളിയുടെ താല്‍പര്യത്തിനും വില നല്‍കണം.

നിങ്ങളുടെ പങ്കാളിയുടെ താല്‍പര്യം അവര്‍ പറയാന്‍ കാത്തുനില്‍ക്കരുത്. അത് മനസിലാക്കി പ്രവര്‍ത്തിക്കുയാണ് വേണ്ടത്. മിക്ക ദമ്പതികള്‍ക്കിടയിലും വദനരതി പ്രശ്‌നമാകാറുണ്ട്. പങ്കാളിക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഇത് പരിഗണിച്ചാല്‍ മതി.