അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചനം ഏകദേശം 25 സെക്കന്റ് നീണ്ട് നിന്ന്തായി ഔദ്ദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 10.48നുണ്ടായ ഭൂചലനത്തെതുടര്‍ന്ന ജനങ്ങള്‍ പരിഭ്രാന്തരായി വീട്ടില്‍ നിന്നും പുറത്തിറങ്ങി. സൂററ്റ്, രജ്‌കോട്ട്, ജാംനഗര്‍, പോര്‍ബന്തര്‍, ഭവനഗര്‍, തല്‍വാല, അഹമ്മദാബാദ് എന്നീ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ആളപായമൊന്നും ഇത് വരെ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സംസ്ഥാനത്ത് പലയിടങ്ങളിലും വൈദ്യത ബന്ധം താറുമാറായിട്ടുണ്ട്. 2001 ജനുവരി 26ന് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം സംസ്ഥാനത്തുണ്ടായിരുന്നു. പ്രധാനമായും കച്ച് മേഖലയിലനുഭവപ്പെട്ട ഭൂചനത്തില്‍ ഏകദേശം 20,000ത്തോളം ആളുകള്‍ മരിച്ചതായാണ് കണക്കാക്കപ്പെട്ടത്.