വാഷിംഗ്ടണ്‍: പസഫിക് രാജ്യമായ പാപുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനം ബ്രിട്ടന്‍ ദ്വീപില്‍ നിന്നും 150കി. മീ അകലെ സമുദ്രത്തിലാണ് നടന്നതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ വിഭാഗം അറിയിച്ചു.

ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂകമ്പത്തെത്തുടര്‍ന്ന്് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. തുടര്‍ച്ചയായ ഭൂകമ്പങ്ങളാല്‍ പ്രകമ്പനം കൊള്ളുന്ന രാജ്യമാണ് ന്യൂഗിനിയ. ആസ്‌ട്രേലിയയില്‍ നിന്നും രണ്ടായിരം കി.മീ കിഴക്കുമാറി സ്ഥിതിചെയ്യുന്ന രാഷ്ട്രമാണിത്.