എഡിറ്റര്‍
എഡിറ്റര്‍
കാല്‍നടയാത്രക്കാരുടെ നിസ്‌കാരം ഇനി മുടങ്ങില്ല; ഖത്തറില്‍ സഞ്ചരിക്കുന്ന മസ്ജിദുകള്‍ തയ്യാര്‍
എഡിറ്റര്‍
Wednesday 31st May 2017 9:38pm

 

ദോഹ: ഖത്തറിലെ കാല്‍നടയാത്രക്കാരായ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് പരിശുദ്ധ റംസാന്‍ മാസത്തില്‍ ഇനി നിസ്‌കാരം മുടങ്ങില്ല. പ്രാര്‍ത്ഥനയ്ക്കായി സഞ്ചരിക്കുന്ന മസ്ജിദുകള്‍ ഖത്തറില്‍ തയ്യാറായിക്കഴിഞ്ഞു.

പ്രാര്‍ത്ഥനയ്ക്കായി മസ്ജിദുകളില്‍ എത്താന്‍ കഴിയാത്ത കാല്‍നടയാത്രക്കാര്‍ക്കായാണ് പുതിയ സംവിധാനം. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ നമസ്‌കാരം നിര്‍വ്വഹിക്കുന്നനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലുമാണു സഞ്ചരിക്കുന്ന മസ്ജിദുകളെത്തുക. സാധാരണ ദിവസങ്ങളില്‍ 50 മുതല്‍ 70 വരെ മസ്ജിദുകള്‍ വിവിധ സ്ഥലങ്ങളിലായി ലഭ്യമാക്കും. അവധി ദിവസങ്ങളില്‍ 250 മസ്ജിദുകളാണിങ്ങനെ ലഭ്യമാകുക. തിരക്കേറിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടും. പ്രാര്‍ഥനാസമയത്തു ബാങ്കുവിളികളുയരും.

ബാങ്ക് വിളിക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത സ്പീക്കറുകള്‍ ഹൈഡ്രോളിക് സംവിധാനത്തിന്റെ സഹായത്തോടെ വാഹനത്തില്‍നിന്നു മുകളിലേക്ക് ഉയരും.


Don’t Miss: ‘ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് മയില്‍ ഗര്‍ഭിണിയാകുന്നത്’; ബ്രഹ്മചാരിയായത് കൊണ്ടാണ് മയിലിനെ ദേശീയപക്ഷിയാക്കിയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി


വിശ്വാസികള്‍ക്കു പ്രാര്‍ഥന നിര്‍വഹിക്കുന്നതിനു മുന്നോടിയായി ശരീരം ശുചിയാക്കാനുള്ള വെള്ളമുള്‍പ്പെടെയുള്ളവയും ഈ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. നിസ്‌കാര പായ ഉള്‍പ്പെടെയുള്ളവയും നല്‍കും.

Advertisement