എഡിറ്റര്‍
എഡിറ്റര്‍
2022 ഖത്തര്‍ ലോകകപ്പ് സമയം: ഫിഫയില്‍ ഭിന്നത
എഡിറ്റര്‍
Sunday 12th January 2014 1:06am

2012-fifa-world-cup

പാരിസ്: 2022ല്‍ ഖത്തറില്‍ നടത്താന്‍ തീരുമാനിച്ച ഫുട്‌ബോള്‍ ലോകകപ്പ് ഏത് സമയം നടത്തുമെന്നതില്‍ ഫിഫയില്‍ ഭിന്നത.

ശീതകാലത്ത് മത്സരങ്ങള്‍ നടത്തുമെന്ന് ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാല്‍കെ അറിയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനത്തിനു പിന്നാലെ തിരുത്തുമായി വൈസ് പ്രസിഡന്റ് ജിം ബൊയ്‌സ് രംഗത്തെത്തി.

ഫുട്‌ബോള്‍ ലോകകപ്പിന്റെ പതിവുകാലമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഖത്തറില്‍ കടുത്ത ചൂടായതിനാല്‍ 2022 ലോകകപ്പ് ശീതകാലത്ത് നടത്തുമെന്നായിരുന്നു റേഡിയോ ഫ്രാന്‍സിന് നല്‍കിയ അഭിമുഖത്തില്‍ ജെറോം വാല്‍കെ പറഞ്ഞത്.

നവംബര്‍ 15 മുതല്‍ ജനുവരി 15 യുള്ള കാലയളവിനുള്ളില്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഫിഫ തീരുമാനമെടുത്തുവെന്ന് വല്‍കെ വ്യക്തമാക്കി.

എന്നാല്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേരുംവരെ തീരുമാനമാല്ലെന്നും ജിം ബൊയ്‌സ് അറിയിച്ചു. ഫിഫ എക്‌സിക്യൂട്ടിവ് നടക്കുന്നത് അടുത്തവര്‍ഷം മാര്‍ച്ചിലാണ്

ഖത്തറിനെ ലോകകപ്പ് വേദിയായി തെരഞ്ഞെടുത്തതോടെ രാജ്യത്തെ അസഹനീയ ചൂട് സംബന്ധിച്ച ആശങ്കകളുമായി വിവിധ യൂറോപ്യന്‍ അസോസിയേഷനുകള്‍ രംഗത്തത്തെിയിരുന്നു.

കാലാവസ്ഥകൊണ്ട് അനുകൂലമാവുമെങ്കിലും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ തിരക്കുപിടിച്ച സീസണായതിനാല്‍ വിവിധ ഫെഡറേഷനുകള്‍ ശീതകാല ലോകകപ്പ് ആലോചനയെ നേരത്തേ തന്നെ എതിര്‍ത്തിരുന്നു.

Advertisement