എഡിറ്റര്‍
എഡിറ്റര്‍
ഉപരോധത്തിന് ഖത്തറിന്റെ മറുപടി: പാലുല്പാദനം ലക്ഷ്യമിട്ട് 165 പശുക്കളെ ഖത്തറില്‍ ഇറക്കി
എഡിറ്റര്‍
Thursday 13th July 2017 11:53am

ദോഹ: സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയുമായി ഖത്തര്‍. ഉപരോധത്തോടെ നിലച്ച പാല്‍ ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഖത്തറിലേക്ക് പശുക്കളെ എത്തിച്ചു.

ബുഡാപെസ്റ്റില്‍ നിന്നും ഹോള്‍സ്‌റ്റെയിന്‍സ് ഇനത്തില്‍പ്പെട്ട 165 പശുക്കളെ കൊണ്ടുവന്നിട്ടുണ്ട്. പാലുല്പാദനം ലക്ഷ്യമിട്ടാണിത്.’ ബലന്ദ ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ സീനിയന്‍ മാനേജര്‍ ജോണ്‍ ഡോര്‍ പറഞ്ഞു.

ആഗസ്റ്റോടെ ഖത്തറിലേക്ക് 4000 പശുക്കളെ എത്തിക്കാനാണ് ശ്രമം. ഇതിന്റെ ആദ്യഘട്ടമെന്നോണമാണ് 165 പശുക്കളെ എത്തിച്ചിരിക്കുന്നത്.


Must Read: ‘എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത് പറയുന്നത്’; തെളിവെടുപ്പിന് എത്തിച്ച ദിലീപ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട്, വീഡിയോ കാണാം


‘ബീഫിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാകാനാണ് ഖത്തര്‍ ശ്രമിക്കുന്നത്.’ ഡോര്‍ പറയുന്നു. രാജ്യത്തുള്ള കന്നുകാലികളുടെ എണ്ണം 5000ത്തില്‍ നിന്നും 25000ത്തിലേക്ക് സമീപഭാവിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഒരുമാസം മുമ്പാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് അതിര്‍ത്തി അടച്ചത്. പാലുല്പന്നങ്ങള്‍ക്ക് ഖത്തര്‍ ഏറെ ആശ്രയിച്ചിരുന്നത് സൗദിയെയായിരുന്നു. ഉപരോധത്തോടെ ഖത്തറിലേക്കുള്ള പാല്‍വരവ് നിലച്ചിരുന്നു. ഇതിനെ എതിരിടാനെന്നോണമാണ് ഖത്തറിലേക്ക് പശുക്കളെ കൊണ്ടുവന്നിരിക്കുന്നത്.

ഖത്തര്‍ ജനത ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത് ഗള്‍ഫ് രാജ്യങ്ങളെയായിരുന്നു. ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ പകുതിയും ഭക്ഷ്യോല്പന്നങ്ങളായിരുന്നു. എന്നാല്‍ ഉപരോധം വന്നശേഷം ഖത്തര്‍ തുര്‍ക്കി, ഇറാന്‍, മൊറോക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭക്ഷ്യോല്പന്നങ്ങള്‍ക്കായി ആശ്രയിക്കാന്‍ തുടങ്ങി.

Advertisement