സിംഗപ്പൂര്‍: തകര്‍ച്ചയുടെ വക്കില്‍ നിന്നും ക്വാന്‍ടാസ് A380 വിമാനത്തിന്‍ സിംഗപ്പൂരില്‍ അടിയന്തിരമായി ഇറക്കി. എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. ഇന്തോനേഷ്യയ്ക്കടുത്തുവച്ചാണ് എഞ്ചിന്‍ തകരാറായത്. ലോകത്തിലെ ഏറ്റവും വലിയ വിമാനമാണിത്.
ആദ്യമായാണ് ഇത്രയും വലിയൊരു വിമാനം എമര്‍ജന്‍സി ലാന്റിങ് നടക്കുന്നത്.
സിംഗപ്പൂരില്‍ നിന്നും സിഡ്‌നിയിലേക്ക് പോകുകായയിരുന്ന വിമാനമാണ് അപകടത്തെത്തുടര്‍ന്ന ഇറക്കിയത്. വിമാനത്തില്‍ 433യാത്രക്കാരും 26 ജോലിക്കാരും ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടില്ല.
90വര്‍ഷത്തെ പാരമ്പര്യമുള്ള ക്വാന്‍ടാസ് ചരിത്രത്തില്‍ ഇന്നുവരെ അപകടം നേരിട്ടിരുന്നില്ല.