പെര്‍ത്ത്: പ്രസംഗത്തിനിടെ ഓസ്‌ട്രേലിയന്‍ വിമാന കമ്പിനിയായ ക്വന്റാസ് എയര്‍വെയ്‌സിന്റെ സി.ഇ.ഒ അലന്‍ ജോയ്‌സിന്റെ മുഖത്തേക്ക് ക്രീം കേക്ക് (പൈ) തേച്ചു. തന്റെ മനസാന്നിദ്ധ്യം കൈ വിടാതെ ആ സാഹചര്യം നേരിട്ട സി.ഇ.ഒ അലന്‍ ജോയ്‌സിന്റെ വീഡിയോ ഇപ്പോള്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്.


Also Read: ‘അച്ചേദിന്‍ വാഗ്ദാനം ചെയ്തവര്‍ ഈ പാവങ്ങളുടെ കൂലിയെങ്കിലും കൊടുത്താല്‍ മതിയായിരുന്നു’; മാധ്യമങ്ങള്‍ കാണാതെ പോയ വലിയൊരു സമരത്തില്‍ പങ്കെടുത്ത് എം.ബി രാജേഷ് എം.പി


പെര്‍ത്തില്‍ നടന്ന ഒരു പരിപാടിയില്‍ അലന്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. പ്രസംഗിക്കുന്നതിനിടെ ഒരാള്‍ വേദിയിലെത്തുകയും അലന്റെ മുഖത്ത് ക്രീം കേക്ക് തേക്കുകയുമായിരുന്നു. ഇതിനു ശേഷം കേക്ക് തേച്ചയാള്‍ കൂളായി നടന്ന് പോകുകയും ചെയ്തു.


Don’t Miss: ‘നിക്കാഹുമില്ല, താലിയും വേണ്ട’; മതത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാതെ ഹിന്ദു യുവതിയും മുസ്ലിം യുവാവും ഒന്നായ കഥ


സദസിലുള്ളവര്‍ ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അവരെ അത്ഭുതപ്പെടുത്തി അലന്‍ പ്രതികരിച്ചു. എന്ത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നാണ് അലന്‍ സദസിനോട് പറഞ്ഞത്. തുടര്‍ന്ന് ദേഹം വൃത്തിയാക്കിയ ശേഷം തിരിച്ചെത്താമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വേദി വിട്ടു പോയി.


In Case You Missed: ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയുണ്ടെന്ന് കേട്ടിട്ടില്ലേ?; ഇതാ സൗദി കുവൈറ്റ് അതിര്‍ത്തിയില്‍ പലചരക്കുകട നടത്തുന്ന ഒരു മലയാളി


ദേഹത്ത് വീണ കേക്ക് അവശിഷ്ടങ്ങള്‍ വൃത്തിയാക്കിയ ശേഷം തിരിച്ചെത്തിയ അലന്‍ ജോയ്‌സിനെ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ജോയ്‌സിനു നേരെ കേക്ക് എറിഞ്ഞയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

വീഡിയോ കാണാം: