Categories

സാങ്കേതിക സുനാമി സൃഷ്ടിക്കാന്‍ ക്യൂ.ആര്‍ കോഡ്

സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന അവകാശവാദത്തോടെ നിരവധി കണ്ടുപിടുത്തങ്ങളും ആശയങ്ങളും എത്താറുണ്ട്. എന്നാല്‍ സാങ്കേതിക രംഗത്ത് ഒരു സുനാമി തന്നെ സൃഷ്ടിക്കാനാണ് ക്യു.ആര്‍ കോഡ് രംഗത്തെത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ ‘ക്യുക്ക് റെസ്‌പോണ്‍സ് കോഡ് ‘ അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവം തന്നെ സൃഷ്ടിക്കും.

വെളുപ്പും കറുപ്പും കലര്‍ന്ന ഒരു ചെറിയ ചതുരമാണ് ഈ ക്യൂ.ആര്‍. എന്നാല്‍ ഇത് വെറുമൊരു ചതുരക്കളമല്ല. പരസ്യവിപണിയിലും ആധുനികസാങ്കേതിക വിദ്യാരംഗത്തും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത മാറ്റങ്ങള്‍ക്കാണ് ക്യു.ആര്‍ വഴിതെളിക്കുക.

സാധാരണ ബാര്‍കോഡുകളെപ്പോലെ തന്നെയുള്ള സംവിധാനമാണിത്. എന്നാല്‍ സാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പുതിയ മുഖമായിരിക്കും ക്യൂ.ആര്‍ കോഡിലൂടെ സംജാതമാവുക. പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് കോഡുകളാണിവ. പരസ്യങ്ങളിലും ബോര്‍ഡുകളിലുമെല്ലാം ഈ ചതുരക്കട്ട കണ്ടാല്‍ ഇനി ശ്രദ്ധിക്കുക.

ആയിരക്കണക്കിന് വിവരങ്ങള്‍ സൂക്ഷിച്ചുവെച്ച പ്രത്യേക കോഡാണിത്. ഇതിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയാന്‍ ക്യൂ.ആര്‍ റീഡര്‍ എന്ന ആപ്ലിക്കേഷിന്‍ നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇത്തരം ഫോണുകളില്‍ നിന്ന് ചിത്രമെടുത്താല്‍, എന്ത് വസ്തുവിന്റെ ഫോട്ടോയാണോ നിങ്ങള്‍ എടുത്തത് അതിന്റെ പൂര്‍ണവിവരം നിങ്ങളുടെ മൊബൈലില്‍ ലഭ്യമാകും. മറ്റൊരു വെബസൈറ്റിലേക്കുള്ള ലിങ്കോ വീഡിയോ ഒക്കെ ആകും ഇത്.

വിവിധ പരസ്യകമ്പനികള്‍ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലുമൊരു കാര്‍ കമ്പനി പത്രത്തില്‍ അതിന്റെ പരസ്യത്തിന്റെകൂടെ ഈ ക്യൂ.ആര്‍ ചതുരം നല്‍കിയെന്ന് കരുതുക. ക്യൂ.ആര്‍ കോഡ് ഇന്‍സ്റ്റാള്‍ ചെയ്ത നിങ്ങളുടെ ഫോണില്‍ ഇതിന്റെ ഫോട്ടോയെടുത്താല്‍ അത് നേരെ പോവുക ആ കാര്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്കായിരിക്കും.

ഇങ്ങനെ അച്ചടിമാധ്യമത്തെയും ഓണ്‍ലൈന്‍ മാധ്യമത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായും ക്യൂ.ആര്‍ കോഡ് മാറിയിരിക്കുന്നു. ജപ്പാന്‍കാരാണ് പുതിയ സംവിധാനത്തിന്റെ ഉപജ്ഞാതാക്കള്‍. സമാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും എത്തിയതോടെ ക്യൂ.ആര്‍ കോഡ് ഒരു സാങ്കേതിക സുനാമിയാകുമെന്ന് ഉറപ്പാണ്.

One Response to “സാങ്കേതിക സുനാമി സൃഷ്ടിക്കാന്‍ ക്യൂ.ആര്‍ കോഡ്”

  1. tutumon

    അത് കൊള്ളം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.