എഡിറ്റര്‍
എഡിറ്റര്‍
ഓഡി ക്യൂ 3 ഇന്ത്യയില്‍
എഡിറ്റര്‍
Thursday 7th June 2012 1:02pm

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഓഡി പുതിയ മോഡലായ ക്യൂ 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഡി ക്യൂ സീരീസിലെ മറ്റ് മോഡലുകളായ ക്യൂ 5 ല്‍ നിന്നും ക്യൂ 7 ല്‍ നിന്നും പ്രകടമായ മാറ്റവുമായാണ് ക്യൂ 3 എത്തുന്നത്. 2.0 ടി ഡി ഐ എഞ്ചിനാണ് ഇതിന്റെ വലിയ പ്രത്യേകത.

26.71 ലക്ഷമാണ് ഇതിന്റെ എന്‍ട്രി െ്രെപസ്. കൂടുതല്‍ മികച്ച പതിപ്പിന് 32.10 ലക്ഷവുമാണ് വില.ബിഎംഡബ്ല്യൂ എക്‌സ് 1 ആയിരിക്കും വിപണിയില്‍ ക്യൂ 3യുടെ പ്രധാന എതിരാളി. കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, ഹ്യൂണ്ടായ് സാന്റ, ഷെവര്‍ലെ ക്യാപ്റ്റിവ എന്നിവയും വിപണിയില്‍ ക്യൂ 3 യോടൊപ്പം മത്സരരംഗത്തുണ്ടാവും.

പ്രാരംഭഘട്ടത്തില്‍ 500 കാറുകള്‍ മാത്രമാണ് അവതരിപ്പിക്കുന്നതെന്ന് ഓഡിയുടെ ഇന്ത്യന്‍ മേധാവിയായ മൈക്കല്‍ പേര്‍ഷ്‌ക്ക് അറിയിച്ചു. ഓഡി ക്യൂ 5, ക്യൂ 7 എന്നിവയുടെ സ്വീകാര്യത ഓഡി ക്യൂ 3 ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement