തിരുവനന്തപുരം: എണ്ണായിരം കിലോ മീറ്റര്‍ ഗ്രാമീണ റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ എം.എല്‍.എമാര്‍ക്ക് രേഖാമൂലം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ പാതാ വികസനത്തിനു സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കും. ഇതിനായി പ്രത്യേക പാക്കേജ് കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡ് അറ്റകുറ്റപ്പണിയില്‍ തട്ടിപ്പ് നടത്തുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സഭയെ അറിയിച്ചു. കരാറുകാര്‍ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.