തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍. വകുപ്പില്‍ പ്രൊഫഷനലിസമെന്നത് തീരെയില്ലെന്നും പ്രൊഫഷണലിസത്തിന്റെ അഭാവം പദ്ധതികള്‍ വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പദ്ദതികള്‍ കാര്യക്ഷമമായി നടത്തുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി കൊച്ചിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read ‘പുരാതന ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു ദുര്‍ഗ്ഗ, ലക്ഷ്മീ ദേവി ധനകാര്യ മന്ത്രിയും’; വിചിത്രവാദവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു


അതേ സമയം പൊതുമരാമത്ത് വകുപ്പിലെ പരാതിപറയാന്‍ മന്ത്രി ജി. സുധാകരനെത്തന്നെ പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ നേരിട്ടുവിളിക്കാവുന്ന പദ്ധതി കഴിഞ്ഞ ദിവസം മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രിയെ വിളിക്കാന്‍ കഴിയും. അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്പതരമുതല്‍ രാത്രി ഏഴരവരെ മറ്റ് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാന്‍ സാധിക്കും.

പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കുകയും പിന്നീട് പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കുകയും ചെയ്യും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കില്‍ കാരണവും അറിയിക്കും.