ലഖ്‌നൗ: പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ മനോജ് കുമാര്‍ ഗുപ്തയുടെ കൊലപാതകത്തില്‍ ബി.എസ്.പി എം.എല്‍.എ ശേഖര്‍ തിവാരി കുറ്റക്കാരനാണെന്ന് സെഷന്‍ കോടതി വിധിച്ചു. തിവാരിയേയും മറ്റ് 9 പേരെയും കോടതി ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. തിവാരിയുടെ ഭാര്യ വിഭക്ക് രണ്ടര വര്‍ഷത്തെ കഠിന തടവും നല്‍കി.

ഔറിയയില്‍ നിന്നുള്ള എം.എല്‍.എ ആണ് തിവാരി. 2008 ഡിസംബര്‍ 24-നാണ് കൊലപാതകത്തിന് ആസ്പദമായ സംഭവമുണ്ടായത്.