എഡിറ്റര്‍
എഡിറ്റര്‍
കളിക്കളത്തിലെ ‘പെണ്‍സിംഹം’ ഇനി ഡെപ്യൂട്ടി കളക്ടര്‍; പി.വി സിന്ധുവിന് ഇനി ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി
എഡിറ്റര്‍
Friday 24th February 2017 9:27pm

 

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി സിന്ധു ഡെപ്യൂട്ടി കളക്ടറായി ചുമതലയേല്‍ക്കാനൊരുങ്ങുന്നു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരത്തിന് ആന്ധ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി താരം സ്വീകരിച്ചതോടെയാണ് കളക്ടര്‍ പദവിയിലേക്ക് സിന്ധു ഉയരാന്‍ പോകുന്നത്.


Also read ‘എനിക്ക് എ.ബി.വി.പിയെ ഭയമില്ല’; സംഘ് ഭീകരതയ്‌ക്കെതിരെ ക്യാമ്പെയിനുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ 


കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച താരം ഫൈനലിലാണ് പരാജയപ്പെട്ടിരുന്നത്. ‘സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുള്ള വെള്ളി’യെന്നായിരുന്നു താരത്തിന്റെ മെഡലിനെ ഇന്ത്യന്‍ കായിക ലോകം വിശേഷിപ്പിച്ചിരുന്നത്. മികച്ച വിജയം നേടിയ താരത്തിനെ കായിക മന്ത്രാലയവും കായിക താരങ്ങളും സമ്മാനങ്ങള്‍ നല്‍കിയപ്പോഴായിരുന്നു ആന്ധ്ര സര്‍ക്കാര്‍ സിന്ധുവിന് ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി വാഗ്ദാനം ചെയ്തത്.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച ജോലി വാഗ്ദാനം താരം സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിന്ധുവിന്റെ അമ്മയും ഇക്കാര്യം സ്ഥിരീകരിതായി റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായ സിന്ധു ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്കുയരുമ്പോള്‍ രാജ്യത്തെ കായിക താരങ്ങള്‍ക്കുള്ള ബഹുമതിയായാണ് കായിക ലോകം ഇതിനെ കാണുന്നത്.

Advertisement