കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ ഫോട്ടോയെടുത്തതിന് വിനോദ സഞ്ചാരികള്‍ക്ക് ക്രൂരമര്‍ദനം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി..

മര്‍ദനത്തിനെതിരെ പരാതി നല്‍കിയതിന് പൊലീസും തങ്ങളെ മര്‍ദിച്ചതായി മര്‍ദനമേറ്റവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പൊലീസ് തങ്ങളെ റോഡില്‍ കുനിച്ചു നിര്‍ത്തിയെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയാറായില്ലെന്നും യുവാക്കള്‍ പറയുന്നു.

പരിസ്ഥിതി ദുര്‍ബലമേഖലയില്‍ അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച പാര്‍ക്ക് വിവാദമായിരുന്നു. വിവാദമായതോടെ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.


 പാക് അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കിയ ബി.ജെ.പി റോഹിങ്ക്യരെ പുറത്താക്കുന്നതിന് പിന്നിലെ വര്‍ഗീയ അജണ്ട

വര്‍ഗ്ഗീയ വിദ്വേഷവും ദ്വയാര്‍ത്ഥ ട്വീറ്റുകളും; ആശുപത്രിയില്‍ കയറി ഡോക്ടറെ തല്ലിയ ചരിത്രം; അടുത്തറിയാം മോദിയുടെ പുതിയ മന്ത്രിയെ