എഡിറ്റര്‍
എഡിറ്റര്‍
റഷ്യയില്‍ പുടിന്‍ വിരുദ്ധ പ്രക്ഷോഭം ശക്തം
എഡിറ്റര്‍
Thursday 13th June 2013 11:08am

anti-putin

മോസ്‌കോ: റഷ്യയില്‍ പ്രസിഡന്റ് വാളിഡമര്‍ പുടിനെതിരെയുളള പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. മോസ്‌കോയില്‍ നടന്ന പുടിന്‍ വിരുദ്ധ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

പുടിന്റെ ഭരണത്തിനെതിരെ പ്രതികരിച്ചവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പുടിന്റെ നയങ്ങള്‍ക്കെതിരേയും ജയലിലടച്ചവരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രകടനം നടന്നത്.

Ads By Google

റഷ്യയിലെ പ്രമുഖ ബ്ലോഗര്‍ അലക്‌സി നവല്‍നിയുടെ നേതൃത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ഒരു  വര്‍ഷം മുമ്പ് പുടിനെതിരെ നടന്ന പ്രകടനത്തില്‍ അറസ്റ്റിലായ 27 പേരില്‍ 16 പേര്‍ ഇപ്പോഴും ജയിലിലാണ്.

ഇവര്‍ക്ക് മേല്‍ 10 വര്‍ഷം വരെ കഠിന തടവ് വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. തന്റെ സര്‍ക്കാരിനെ താഴെയിടാന്‍ അമേരിക്ക ശ്രമിക്കുന്നതായി പുടിന്‍ ആരോപിച്ചതിന് പിന്നാലെയാണ് പുടിനെതിരെയുള്ള മാര്‍ച്ച് ശക്തമായത്.

Advertisement