Subscribe Us:

എറണാകുളം: ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണി ജനവാസകേന്ദ്രമായ പുതുവൈപ്പില്‍ വേണ്ടെന്ന മുദ്രാവാക്യവുമായി എറണാകുളം നഗരത്തിലേക്ക് പുതുവൈപ്പിന്‍ സ്വദേശികളുടെ പദയാത്ര. 2017 നവംബര്‍ 6 നാണ് നഗരത്തിലേക്ക് ആയിരക്കണക്കിന് പ്രദേശവാസികളുമായി പദയാത്ര സംഘടിപ്പിക്കുന്നത്.

വൈപ്പിലെ ഗോശ്രീ പാലത്തിന് സമീപത്തുനിന്ന് വൈകുന്നേരം രണ്ട് മണിക്ക് ആരംഭിക്കുന്ന പദയാത്രയില്‍ പ്രമുഖ രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക- സാമൂദായിക നേതാക്കാള്‍ പങ്കെടുക്കും. വൈകുന്നേരം നാലുമണിക്ക് എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്യും.

പദയാത്രയിലും സമാപനസമ്മേളനത്തിലുമായി കാനം രാജേന്ദ്രന്‍,ആനി രാജ, വി.എം സുധീരന്‍, മേധാപട്ക്കര്‍, ദയാ മണി ബാര്‍ല, റോമ മല്ലിക്ക്, പ്രൊഫ: കെ.വി തോമസ് എം.പി, ബി.ആര്‍.പി ഭാസ്‌ക്കര്‍, സാറാജോസഫ്, എസ്.പി ഉദയകുമാര്‍, എസ് ശര്‍മ്മ എം.എല്‍.എ, ഗീതാനന്ദന്‍, സി.ആര്‍ നീലകണ്ഠന്‍, കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ, ഹൈബിഈഡന്‍ എം.എല്‍.എ, ഫിറോസ് ടി.കെ, ഷാജി ജോര്‍ജ്, ബിഷപ്പ് മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസ്, ബിന്ദു കൃഷ്ണ, വി.ദിനകരന്‍, ടി.ജെ വിനോദ്, പി.രാജു, കെ.കെ രമ, പ്രൊഫ: ഗോപിനാഥ്, ഗോമതി, പ്രൊഫ:കുസുമം ജോസഫ്, പി.സി ഉണ്ണിച്ചെക്കന്‍, എം.കെ ദാസന്‍, പ്രൊഫ: പ്രസാദ് തുടങ്ങിയവരും പങ്ങെടുക്കും.


Also Read ‘ആധാര്‍ കത്തിക്കൂ’ ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ ചാരമാക്കി പ്രതിഷേധം


കഴിഞ്ഞ 8 വര്‍ഷമായി പുതുവെപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി ടെര്‍മിനിലിനെതിരെ ജനങ്ങള്‍ സമരം ആരംഭിച്ചിട്ട്. തുടര്‍ന്ന് ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു.

ഐ.ഒ.സി പ്ലാന്റിനെതിരെയുളള സമരത്തിന്റെ ഭാഗമായി ജൂണില്‍ ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ് മര്‍ദ്ദിക്കുകയും സ്ത്രീകളും കുട്ടികളും അടക്കം മൂന്നൂറിലേറെ പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടുപോകാന്‍ സമരക്കാര്‍ തയ്യാറാവാതിരുന്നതോടെയാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ട്രൈബ്യുണിലിന്റെ അന്തിമവിധി വരുംവരെ പ്രദേശത്തെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സമരസമിതി ആവശ്യമുന്നയിച്ചിരുന്നു.


Also Read സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമെന്ന് കണ്ണൂര്‍ സ്വദേശി ശ്രുതി ഹൈക്കോടതിയില്‍


ഇത് അംഗീകരിച്ച മന്ത്രി നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ കഴിഞ്ഞ ജൂണില്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.

ഇതിനെ സമരക്കാര്‍ എതിര്‍ത്തതോടെ വീണ്ടും പൊലീസ് സമരക്കാരെ തല്ലി ചതച്ചു. ഇതിലെ കുറ്റക്കാര്‍ക്കെതിരെ ഇതുവരെയായി നടപടിയെടുക്കാത്തതിലും അന്വേഷണം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നുമാണ് എറണാകുളം നഗരത്തിലേക്ക് സമരസമിതി പദയാത്ര സംഘടിപ്പിക്കുന്നത്.