എഡിറ്റര്‍
എഡിറ്റര്‍
‘ജാമ്യം വേണ്ട.. ഞങ്ങളെ റിമാന്‍ഡ് ചെയ്യൂ..’ പുതുവൈപ്പ് സമരത്തില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍; അതിക്രമത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി
എഡിറ്റര്‍
Monday 19th June 2017 6:54pm

 

കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉണ്ടായത് നാടകീയ രംഗങ്ങള്‍. തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്നും റിമാന്‍ഡ് ചെയ്യണമെന്നും സമരക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിമാന്‍ഡ് ചെയ്യത്തക്ക കുറ്റം സമരക്കാര്‍ ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു കോടതി.


Also read ബീഹാറില്‍ ഓടുന്ന ട്രെയിനില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; ആശുപത്രിയില്‍ എത്തിച്ചിട്ടും അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ അധികൃതര്‍


ഇതേതുടര്‍ന്ന് സമരക്കാരോട് പിഴയൊടുക്കിയാല്‍ മാത്രം മതിയെന്ന കോടതി ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇവര്‍ കോടതിയില്‍ നിന്നു പുറത്ത് പോകാന്‍ വിസമതിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സമരക്കാരോട് അഞ്ച് മിനിട്ടിനകം കോടതിയില്‍ നിന്ന് പുറത്ത് പോകാന്‍ മജിസ്ട്രേട്ട് കര്‍ശന നിര്‍ദ്ദേശവും നല്‍കി.

സമരക്കാര്‍ പുറത്തു പോയതെന്ന് ഉറപ്പ് വരുത്താന്‍ കോടതി സൂപ്രണ്ടിന് മജിസ്‌ട്രേട്ട് നിര്‍ദ്ദേശവും നല്‍കിയിരുന്നു. കസ്റ്റഡിയില്‍ തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. പൊലീസിന്റെ ഇടപെടല്‍ മൂലം നാട്ടില്‍ ജീവിക്കാന്‍ കഴിയത്ത സാഹചര്യമാണുള്ളതെന്ന് സമരക്കാര്‍ കോടതിയില്‍ പറഞ്ഞു.

കസ്റ്റഡിയില്‍ നിന്ന് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ലഭിച്ചില്ലെന്നും സ്ത്രീകളടക്കമുള്ള സമരക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇന്നലെ സമരത്തിനിടെ 122 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 87പേര്‍ സ്ത്രീകളാണ്. നേരത്തെ സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ ഡി.ജി.പി ടി.പി സെന്‍കുമാറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


Dont miss ‘ഈദ് നേരത്തെ എത്തിയത് പോലെ’; പാകിസ്ഥാന് വിജയാശംസകളുമായി കാശ്മീരിലെ ഹുറിയത് നേതാവ്; നിങ്ങള്‍ക്ക് അതിര്‍ത്തി കടന്നു കൂടേയെന്ന് ഗൗതം ഗംഭീര്‍


Advertisement