blood_spatter-rwകൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. എട്ടാം ക്ലാസ് വിദ്്യാര്‍ഥി സഞ്ജയ് ആണ് മരിച്ചത്. രാവിലെ പത്ര വിതരണത്തിന് പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ബസ് തകര്‍ത്തു. സ്ഥലത്ത് ഗതാഗത തടസ്സം സൃഷ്ടിച്ച നാട്ടുകാരെ പിരിച്ചുവിടാന്‍ ശ്രമിച്ച പോലീസിന് നേരെയും ആക്രമണമുണ്ടായി. പോലീസ് ബസ് എറിഞ്ഞ്് തകര്‍ത്തു. സ്ഥലത്ത ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്.