Categories

ഷീ­ല വ­ധ­ക്കേ­സ്സ്: കു­റ്റ­പ­ത്ര­ത്തി­ലെ മൊ­ഴി­ക­ളില്‍ വൈ­രുദ്ധ്യം

പാ­ല­ക്കാ­ട്: പാ­ല­ക്കാ­ട് ഷീ­ല വ­ധ­ക്കേ­സ്സില്‍ കു­റ്റ­പ­ത്ര­ത്തി­ലെ മൊ­ഴി­ക­ളില്‍ വൈ­രു­ദ്ധ്യം. ഡി വൈ എസ് പി രാ­മ­ച­ന്ദ്ര­ന്റെയും സര്‍­ക്കിള്‍ ഇന്‍­പെ­ക്ടര്‍ വി­പിന്‍­ദാ­സി­ന്റെയും മൊ­ഴി­ക­ളി­ലാ­ണ് വൈ­രുദ്ധ്യം ക­ണ്ടെ­ത്തി­യത്.

ഷി­ല വ­ധ­ക്കേ­സ്സി­ലെ പ്ര­തി­കളാ­യ മ­ണി­ക­ണഠ­നെയും സ­മ്പ­ത്തി­നെ­യും ഇ­വ­രു­ടെ വീ­ട്ടില്‍ നി­ന്ന് 28ന് അര്‍­ധ­രാത്രി പി­ടി­കൂ­ടി അ­റ­സ്റ്റ് ചെ­യ്­തു­വെ­ന്നാ­ണ് ഡി വൈ എ­സ് പി­യു­ടെ രേ­ഖ­പ്പെ­ടു­ത്തല്‍. എ­ന്നാല്‍ 29ന് ഉ­ച്ച­യ്ക്ക 12ന് താനും കൂ­ട്ട­രും ഓ­ടി­ച്ചി­ട്ടു പി­ടി­ക്കു­ക­യാ­യ­രി­ന്നുവെ­ന്നാ­ണ് സി ഐ­യു­ടെ സീ­ഷര്‍ ര­ജി­സ്റ്റ­റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­രു­ക്കു­ന്നത്.

സ­മ്പ­ത്തി­ന്റെ പ­ക്കല്‍ നി­ന്നാ­ണ് തൊ­ണ്ടി പി­ടി­ച്ച­തെ­ന്നാ­ണ് സി ഐ­യു­ടെ മൊഴി. എ­ന്നാല്‍ മ­ണ്­കഠ­ന്റെ സ­ഹോ­ദ­രി­യു­ടെ വീ­ട്ടില്‍ നിന്നും ഇ­വ ക­ണ്ടെ­ടു­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നാണ് ഡി വൈ എ­സ് പി­ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.