പാലക്കാട്: പാലക്കാട്ടെ പുത്തൂരില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. പാലക്കാട് കരിങ്കരപ്പള്ളി സ്വദേശി സമ്പത്താണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു മരണം.

കൊല്ലപ്പെട്ട ഷീലയുടെ മൊബൈല്‍ കടയില്‍ ജോലിക്ക് നിന്നയാളാണ് സമ്പത്ത്. മൊബൈല്‍ക്കടയിലെ ജോലിയുപേക്ഷിച്ച് ഇയാള്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നാണ് ഇയാള്‍ തമിഴ് സംഘവുമായി ബന്ധപ്പെടുന്നതെന്നാണ് പോലീസ് ഭാക്ഷ്യം.

കഴിഞ്ഞ ദിവസമായിരുന്നു ഇയാളുള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. കൊലപാതകത്തിന് ശേഷം കടന്ന രണ്ടുപേരെ കോയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം പ്രഖ്യാപിക്കാന്‍ ഇന്ന് രാവിലെ 11ന് എസ് പി വിജയ്‌സാഖറെ വാര്‍ത്താ സമ്മേളനം നടത്താനിരിക്കെയാണ് ഒന്നാം പ്രതിയുടെ മരണം.