കൊച്ചി: പുത്തൂര്‍ ഷീലാവധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സി ബി ഐ കേസ് ഡയറി ഹാജരാക്കി. ഹൈക്കോടതിയിലാണ് കേസ് ഡയറി ഹാജരാക്കിയിരിക്കുന്നത്. കേസ്ഡയറിയിലെ വിവരങ്ങള്‍ പുറത്തവെളിപ്പെടുത്തുന്നത് തടയണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണപുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കാണിച്ച് സമ്പത്തിന്റെ ബന്ധുക്കള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നിര്‍ദേശം നല്‍കിയത്.

Subscribe Us:

മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.