പാലക്കാട്: പുത്തൂര്‍ ഷീലവധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ഒരു പോലീസുകാരന്‍ കൂടി അറസ്റ്റിലായി. പാലക്കാട് നോര്‍ത്ത് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ജോണ്‍സണ്‍ ലോബോയാണ് ഇന്ന് രാവിലെ ആറരയോടെ പിടിയിലായത്.

കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം വടക്കന്തറയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമ്പത്തിനെ കസ്റ്റഡിയില്‍ ഏറ്റവും അധികം ഉപദ്രവിച്ചത് ഇയാളാണെന്നാണ് കരുതുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം അഞ്ചായി.