Administrator
Administrator
പുത്തൂര്‍: പോലീസുകാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹരജി
Administrator
Monday 18th July 2011 11:41am

puthoor-sambathകൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം തേടി കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, മുന്‍ ഡി.ഐ.ജി വിജയ് സാക്കറെ എന്നിവരെ അറസ്റ്റ് ചെയ്യാത്ത സി.ബി.ഐ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

നേരത്തെയും സമാനമായ ഹര്‍ജി സമ്പത്തിന്റെ സഹോദരന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും മതിയായ തെളിവുകള്‍ ലഭിച്ചാല്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു അന്ന് സിബിഐ കോടതിയില്‍ നല്‍കിയ വിശദീകരണം.

Advertisement