puthoor-sambathകൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വാറണ്ട് സി.ബി.ഐ മടക്കി. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയുടെ നിര്‍ദേശ പ്രകാരം കേസന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ഇവരെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു സി.ബി.ഐ വാറണ്ട് മടക്കിയത്.

കേസന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ട ഘട്ടം വരുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും സി.ബി.ഐ പറഞ്ഞു. അറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രതിരോധിക്കുമെന്ന് ആശങ്കയില്ലാത്തതിനാലാണ് വാറണ്ട് മടക്കുന്നതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.