puthoor-sambathകൊച്ചി: പുത്തൂര്‍ ഷീലാ വധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് നാലുപോലീസുകാര്‍ കൂടി മാപ്പുസാക്ഷികളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. മാപ്പുസാക്ഷികളാവാന്‍ തയ്യാറാണെന്ന് എറണാകുളം സി.ജെ.എം കോടതിയെ ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഇതോടെ കേസില്‍ മാപ്പുസാക്ഷികളാകുന്ന പോലീസുകാരുടെ എണ്ണം എട്ടായി ഉയരും. നേരത്തേ നാലുപോലീസുകാര്‍ മാപ്പുസാക്ഷികളാവാന്‍ സമ്മതം അറിയിച്ചിരുന്നു. കേസില്‍ പത്തുപേരെയാണ് സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.

നേരത്തേ ഷീല വധക്കേസില്‍ രണ്ടാം പ്രതി കനകരാജിന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി.കെ ഹനീഫ വധശിക്ഷ വിധിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതി മണികണ്ഠനെ കോടതി വെറുതെവിട്ടിരുന്നു.