puthoor-sambathകൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

എ.ഡി.ജി.പി മുഹമ്മദ് യാസീന്‍, എസ്.പി വിജയ് സാഖറെ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സാഖറെ 15ാം പ്രതിയും യാസീന്‍ 16ാം പ്രതിയുമാണ്.

സമ്പത്ത് കൊല്ലപ്പെടുന്ന സമയത്ത് യാസീന്‍ തൃശൂര്‍ റേഞ്ച് ഐ.ജിയും സാഖറെ പാലക്കാട് എസ്.പിയുമായിരുന്നു. സമ്പത്തിനെ കഠിനമായി മര്‍ദ്ദിക്കുവാന് നിര്‍ദേശം നല്‍കുകയും നിയമപരമായ സംരക്ഷണം തങ്ങള്‍ നല്‍കിക്കൊള്ളാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.