Categories

പുത്തൂര്‍ കസ്റ്റഡ്മരണം: സി ബി ഐ ഹൈക്കോടതിയിലേക്ക്

കൊച്ചി: പുത്തൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരേ സി ബി ഐ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസ് ഡയറി നല്‍കുന്നില്ലെന്നു കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കാനാണ് സി ബി ഐ തീരുമാനം. ബുധനാഴ്ച്ച് ഹര്‍ജിനല്‍കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.

പുത്തൂര്‍ ഷീലാ വധക്കേസിലെ മുഖ്യപ്രതിയായിരുന്ന സമ്പത്തിന്റെ കസ്റ്റഡിമരണം സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമ്പത്തിന്റെ ബന്ധുക്കളായിരുന്നു കോടതിയെ സമീപിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.