Categories

കസ്റ്റഡിമരണം: സി ബി ഐ അന്വേഷണം സുപ്രീംകോടതി ശരിവച്ചു

ന്യൂദല്‍ഹി: പുത്തൂരിലെ സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെക്കുറിച്ചുള്ള സി ബി ഐ അന്വേഷണം സുപ്രീംകോടതി ശരിവച്ചു. സി ബി ഐ അന്വേഷണത്തെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിട്ടുണ്ട്.

സംസ്ഥാനം അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു. സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത് അമ്പരപ്പുളവാക്കുന്നു. ഉന്നത പോലീസുദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ടതിനാല്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എല്ലാ കസ്റ്റഡിമരണങ്ങളും സി ബി ഐ അന്വേഷിക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ജസ്റ്റിസ് ദീപക് വര്‍മ പറഞ്ഞു.

ഡയറി നല്‍കുന്നില്ലെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ സി ബി ഐ തീരുമാനിച്ചിരുന്നു. സമ്പത്തിന്റെ കസ്റ്റഡിമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ സി ബി ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.