Administrator
Administrator
‘ പുത്തൂര്‍ കസ്റ്റഡിമരണം: നടപടിയെടുക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ല ‘
Administrator
Tuesday 12th April 2011 1:01pm

hihg-courtകൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ സംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡി.ഐ.ജി വിജയ് സാക്കറെ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. കസ്റ്റഡി മരണക്കേസിലെ അന്വേഷണ മേല്‍നോട്ട ഹരജിയും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

ജസ്റ്റിസ് വി.രാംകുമാറാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ വിധിപ്രഖ്യാപനത്തിനു ശേഷവും രാംകുമാര്‍ കേസില്‍ ഇടപെടുന്നു എന്നാരോപിച്ചാണ് വിജയ് സാക്കറെ ഹരജി നല്‍കിയത്.

Advertisement