അന്തരിച്ച ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു. ആകാശ ദീപങ്ങള്‍ സാക്ഷി എന്ന പേരിലുള്ള ഡോക്യുമെന്ററി സഹ സംവിധായകനായിരുന്ന ഉണ്ണികൃഷ്ണന്‍ മാരാരാണ് സംവിധാനം ചെയ്യുന്നത്.

പുത്തഞ്ചേരിയുടെ സഹപ്രവര്‍ത്തകരുടെ അനുഭവങ്ങളും ഗാനങ്ങളും കുടുംബവും പുത്തഞ്ചേരിയുടെ ഗാനങ്ങളും എല്ലാം കൂടിച്ചേര്‍ന്നതായിരിക്കും ഒരു മണിക്കൂര്‍ നീളുന്ന ഡോക്യുമെന്ററി.

ബെസ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അസീസ് കടലുണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം ചെയ്യുന്നത് ഡോ. സി വി രഞ്ജിത്താണ്.