എഡിറ്റര്‍
എഡിറ്റര്‍
മികച്ച പ്രതികരണവുമായി ‘പുണ്യാളന്‍ അഗര്‍ബത്തീസ്’
എഡിറ്റര്‍
Saturday 30th November 2013 8:41pm

punyalan-agarbathies

റിലീസ് ചെയ്ത് ഒരു ദിവസത്തിനുളളില്‍ തന്നെ പുണ്യാളന്‍ അഗര്‍ബത്തീസ് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

തികച്ചും വ്യത്യസ്തമായ പ്രമേയം തന്നെയാണ് സിനിമയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ആസ്വാദകര്‍ പറയുന്നു.

ആനപ്പിണ്ടത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കാമെന്ന പുതുമയുള്ള ആശയമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് മുന്നോട്ട് വെക്കുന്നത്.

ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രവുമായി ജയസൂര്യയാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്.

ജയസൂര്യയും സംവിധായകനായ രഞ്ജിത് ശങ്കറും തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

തമാശക്കപ്പുറം സിനിമ ഗൗരവമുള്ള സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നുവെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ വിലയിരുത്തല്‍.

രഞ്ജിത് ശങ്കറാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ സംവിധായകന്‍. പാസഞ്ചര്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനാണ് രഞ്ജിത് ശങ്കര്‍.

തൃശൂര്‍ ഭാഷയാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മറ്റൊരു പ്രത്യേകത.

Advertisement