തിരുവനന്തപുരം: കഴിഞ്ഞ ദിവസം താനും പി ഡി പി നേതാവ് പൂന്തുറ സിറാജും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇത് പരസ്യമായ കൂടിക്കാഴ്ചയായിരുന്നു.

പത്രത്തില്‍ വന്ന തന്റെ ലേഖനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. പി ഡി പിയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.