Categories

വി­ധി ദൗര്‍­ഭാ­ഗ്യ­കരം; അം­ഗീ­ക­രി­ക്കുന്നു: സി­റാ­ജ്

കൊല്ലം: അബ്ദുള്‍നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ബാംഗ്ലൂര്‍ കോടതി വിധി­യെ അം­ഗീ­ക­രി­ക്കു­ന്നു­വെ­ന്ന് പി ഡി പി വര്‍­ക്കി­ങ് ചെ­യര്‍­മാന്‍ പൂന്തു­റ സി­റാ­ജ്. വി­ധി ദൗര്‍­ഭാ­ഗ്യ­ക­ര­മാണ്. സം­ഭ­വ­ത്തില്‍ സ­മാ­ധാ­ന­പ­ര­മാ­യി പ്ര­തി­ക­രി­ക്ക­ാനാ­ണ് പാര്‍­ട്ടി തീ­രു­മാ­നം. നീ­തി­ക്ക് വേ­ണ്ടി പോ­രാ­ട്ടം തു­ട­രും. എ­ന്നാല്‍ മ­അ­ദ­നി­ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടാല്‍ അ­ത് പൊ­തു സ­മൂ­ഹ­ത്തി­ലു­ണ്ടാ­ക്കു­ന്ന പ്ര­തി­ക­ര­ണ­ത്തി­ന് പി ഡി പി ഉ­ത്ത­ര­വാ­ദി­യാ­യി­രി­ക്കി­ല്ല.

ഇങ്ങനെയായിരിക്കും വിധിയെന്ന് മദനി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. സെഷന്‍സ് കോടതിയുടെ റേഞ്ചില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനുള്ള സാഹചര്യം ഇല്ലായിരിക്കും. വിധിയുടെ പകര്‍പ്പ് ലഭിച്ചാല്‍ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. കേസിന്റെ വിശദാംശങ്ങളിലേയ്ക്ക് പോകുന്നതിന് സെഷന്‍സ് കോടതിക്ക് പരിമിതി­യു­ണ്ട്.

മദനിയുടെ അറസ്റ്റ് ആവശ്യപ്പെടുന്നത് കോയമ്പത്തൂര്‍ മോഡല്‍ ആവര്‍ത്തിക്കാ­നാ­ണെ­ന്നും സി­റാ­ജ് പ­റഞ്ഞു.

One Response to “വി­ധി ദൗര്‍­ഭാ­ഗ്യ­കരം; അം­ഗീ­ക­രി­ക്കുന്നു: സി­റാ­ജ്”

  1. ck h abudhabi

    upe thinnavar vellam kudikum

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.