എഡിറ്റര്‍
എഡിറ്റര്‍
കൊലപാതകത്തിന്റെ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു; ഗുണ്ടാത്തലവന് സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളുടെ പെരുമഴ
എഡിറ്റര്‍
Friday 17th February 2017 7:18pm

 

ചണ്ഡിഗഡ്: നഗരമധ്യത്തില്‍ യുവാവിനെ വെടിവെച്ച് കൊന്ന വിവരം ഫേസ്ബുക്കില്‍ വീഡിയോയിലൂടെ വിവരിച്ച ഗുണ്ടാത്തലവന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് അതിശയിപ്പിക്കുന്ന പിന്തുണ. മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിനു പിന്നാലെ യുവാവിന്റെ സുഹൃത്തുക്കളുടെ എണ്ണം രണ്ടായിരത്തിലധികവുമായി വര്‍ധിച്ചു.


Also read സ്വന്തം മക്കളുള്ളപ്പോള്‍ യു.പിയ്ക്ക് എന്തിനാണ് ഒരു ദത്തു പുത്രന്‍; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി 


ദല്‍വീന്ദര്‍ സിങ് എന്ന ബബ്ലി രന്ദാവയാണ് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ചുള്ള വിവരണങ്ങളുമായി നാലു വീഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പര്‍ദേവ് സിങെന്ന ഇരുപത്തഞ്ചുകാരമാണ് ബബ്ലിയുടെയും സംഘത്തിന്റെയും ക്രൂരതക്കിരയായി മരണപ്പെട്ടത്. തലയില്‍ അഞ്ച് വട്ടം നിറയൊഴിച്ചായിരുന്നു പര്‍ദേവിനെ സംഘം കൊലപ്പെടുത്തിയത്. കൊലപാതകം ചെയ്തയുടനെ മൃതദേഹത്തിനരികില്‍ നൃത്തം ചെയ്ത ബബ്ലി തങ്ങളെ പിടികൂടാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുന്നുമുണ്ട്.

നാലു വീഡിയോകളിലും കൊലപാതകത്തെ പറ്റിയുള്ള വിവരങ്ങളും കൊലപാതകം ചെയ്തതിലുള്ള സന്തോഷവുമാണ് ബബ്ലി പ്രകടിപ്പിക്കുന്നത്. കൊലപാതകത്തെ കുറിച്ചുള്ള പാട്ടും ബബ്ലി ഫേസ്ബുക്കിലൂടെ പാടുന്നുണ്ട.

മറ്റൊരു കേസില്‍ ശിക്ഷയനുഭവിക്കുന്ന ബബ്ലി ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയത്. കാശ് കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും ബബ്ലി വിവരിക്കുന്നുണ്ട്. ബൈക്കിയില്‍ എത്തിയശേഷം പര്‍ദേവിന്റെ നെറ്റിയില്‍ തോക്ക് ചൂണ്ടി അഞ്ച് തവണ നിറയൊഴിക്കുകയായിരുന്നെന്നാണ് ബബ്ലിയുടെ വിശദീകരണം.

ആദ്യ വീഡിയോക്ക് 2,700 വ്യൂവ്‌സും 211 ലൈക്കുകളുമാണ് ബബ്ലിക്ക് ലഭിച്ചത്. രണ്ടാമത്തേതിനു ഇത് 2,600 157 എന്നിങ്ങനെയായിരുന്നു. മൂന്നാമത്തേതിനു 128 ലൈക്കും 2,000വ്യവ്‌സും കിട്ടിയപ്പോള്‍ അവസാനത്തേതിനു 225 ലൈക്കും 3,700 വ്യൂവ്‌സും ലഭിച്ചു. ഇതിനുപുറമെ നിരവധി ഷെയറുകളാണ് ഈ ക്രൂര കൃത്യത്തിനു നവമാധ്യമത്തില്‍ നിന്നും ലഭിച്ചത്.

Advertisement