ധരംശാല: ദല്‍ഹിയുടെ ചെകുത്താന്‍മാരെ തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തി. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 170 ന് മറുപടിയായി 141 റണ്‍സെടുക്കാനേ ദല്‍ഹിക്ക് കഴിഞ്ഞുള്ളൂ.

വേഗത കുറഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്റേത്. ഗില്‍ക്രിസ്റ്റ് പെട്ടെന്ന് മടങ്ങിയതോടെ സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. എന്നാല്‍ മാര്‍ഷും (46) വാല്‍താട്ടിയും (62) നടത്തിയ കടന്നാക്രമണമാണ് ഉയര്‍ന്ന് സ്‌കോര്‍ നേടാന്‍ ടീമിനെ സഹായിച്ചത്. ദല്‍ഹിക്കായി ഇര്‍ഫാന്‍ പഠാന്‍ മൂന്നുവിക്കറ്റെടുത്തു.

മറുപടിയായി മികച്ച തുടക്കം നേടിയെങ്കിലും അത് മുതലാക്കാന്‍ ദല്‍ഹിക്കായില്ല. ഓജയും (28) വാര്‍ണറും (29) മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ മധ്യനിരയെ പഞ്ചാബ് ബൗളര്‍മാര്‍ പിടിച്ചുകെട്ടിയതോടെ റണ്‍ വരാതായി. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സിന് ദല്‍ഹി പോരാട്ടം അവസാനിപ്പിച്ചു. നാലോവറില്‍ 13 റണ്‍സ് വഴങ്ങി മുന്നുവിക്കറ്റ് പിഴുത പീയുഷ് ചൗളയാണ് കളിയിലെ താരം.