ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയിലെ എം.എല്‍.എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ച് സഭയില്‍ നിന്ന് പുറത്താക്കി. സ്പീക്കറായ റാണ സിംഗിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്.

പുറത്താക്കപ്പെട്ടവരില്‍ ഒരു എം.എല്‍.എ ബോധരഹിതനായി. മറ്റുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലോക് ഇന്‍സാഫ് പാര്‍ട്ടിയുടെ എം.എല്‍.എയും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.


Don’t Miss: കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ മലയാളികള്‍ പഴയ മലയാളികള്‍ തന്നെ; മെട്രോയിലും സ്‌റ്റേഷനുകളിലും കുത്തി വരയ്ക്കല്‍ പതിവാകുന്നു; പിടിമുറുക്കാനൊരുങ്ങി കെ.എം.ആര്‍.എല്‍


കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്നാണ് ഇവരെ പുറത്താക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടത്. പുറത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി എം.എല്‍.എമാര്‍ ഏറ്റുമുട്ടി.

ബജറ്റ് സെഷന്‍ കഴിയുന്നത് വരെ എ.എ.പി ചീഫ് വിപ്പ് സുഖ്പാല്‍ ഖയ്റ, എല്‍.ഐ.പി എം.എല്‍.എ സിമര്‍ജീത് സിംഗ് എന്നിവരെ സസ്പന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് എ.എ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അകാലിദള്‍ എം.എല്‍.എമാര്‍ സഭ ബഹിഷ്‌കരിച്ചു.

വീഡിയോ: