ചണ്ഡിഗഡ്: പഞ്ചാബിലെ ദേശീയപാതയോരത്തെ ഹോട്ടലുകളില്‍ ഇനി മദ്യം ലഭ്യമാകും. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ബില്‍ പഞ്ചാബ് നിയമസഭ പാസാക്കി. ബജറ്റ് സെഷന്‍ അവസാനിക്കാനിരിക്കെ നിയമസഭാകാര്യ മന്ത്രി മുന്നോട്ട് വെച്ച എക്‌സൈസ് ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയത്.

നിയമഭേദഗതി കൊണ്ടുവരാന്‍ പഞ്ചാബ് സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ തീരുമാനിച്ചിരുന്നു. 1914-ലെ പഞ്ചാബ് എക്‌സൈസ് ആക്ടിലെ 26 എ വകുപ്പാണ് ഭാദഗതി ചെയ്തത്.


Also Read: ‘ആരു പറഞ്ഞു ഞാന്‍ തിരിച്ചു വരില്ലെന്ന്?’; താന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇനി ഉണ്ടാകില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍


അതേസമയം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ മദ്യം വില്‍ക്കാനുള്ള 500 മീറ്റര്‍ പരിധി നിലനില്‍ക്കും. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസം ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പൊതുവേ സ്വീകാര്യത ഉണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി വിധി പുറത്തുവന്നത്. ഇതു പ്രകാരം ദേശീയ-സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ പരിധിയിലെ ഹോട്ടലുകളേയും ക്ലബ്ബുകളേയും മദ്യം വില്‍ക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു.