എഡിറ്റര്‍
എഡിറ്റര്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുള്ള ശിക്ഷ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കയക്കല്‍
എഡിറ്റര്‍
Friday 11th January 2013 12:25am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു എന്‍.ജി.ഒയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പുവര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ശിക്ഷയുടെ പേരില്‍ ആണ്‍കുട്ടികളുടെ റൂമിലേക്കയയ്ക്കുന്നതായി റിപ്പോര്‍ട്ട്.

Ads By Google

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ കേന്ദ്രത്തിലാണ് ഈ ക്രൂരത അരങ്ങേറുന്നത്. പെണ്‍കുട്ടികളില്‍ മാനസിക വെല്ലുവിളി നേരിടുന്നവരും അംഗവൈകല്യം ഉള്ളവരുമാണ് കൂടുതല്‍.

സെഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് സ്റ്റാര്‍ സോഷ്യല്‍ സൊസൈറ്റിയെന്ന എന്‍.ജി.ഒയ്ക്ക് ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകളുണ്ട്.

ചൊവ്വാഴ്ച ഇവിടെ സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന്‍ റെയ്ഡ് നടത്തിയപ്പോഴാണ് പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലയച്ച് ശിക്ഷിക്കുന്ന കാര്യം പുറം ലോകമറിഞ്ഞത്.

ചെറിയ തെറ്റിനും ഹോസ്റ്റലിലെ അസൗകര്യങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാലും ഉടനെ പെണ്‍കുട്ടകളെ അടുത്തുള്ള ആണ്‍കുട്ടികളുടെ റൂമിലേക്ക് പറഞ്ഞയയക്കും. ചിലപ്പോള്‍ അവര്‍ വൃത്തികേടുകള്‍ക്ക് വിധേയരാക്കും. അല്ലെങ്കില്‍ അടിക്കും. അംഗവൈകല്യം സംഭവിച്ച ഒരു പെണ്‍കുട്ടി കമ്മീഷണറോട് പറഞ്ഞു.

പലരും ഭയത്താല്‍ മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരിക്കുന്നുവെന് എസ്.സി.പി.സി.ആര്‍ അധ്യക്ഷ ഉഷാ ചതുര്‍വേദി പറഞ്ഞു. രണ്ട് ഹോസ്റ്റലുകളഇലും ഒരുപാട് ക്രമക്കേടുകള്‍ നടക്കുന്നതായും അവര്‍ അറിയിച്ചു.

മൊത്തം 48 പെണ്‍കുട്ടികള്‍ ഉണ്ടെന്നാണ് രേഖകള്‍ കണക്കാക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച 30 പേര്‍ മാത്രമാണ് ഹാജരായത്. 18 പേര്‍ ദീപാവലി അവധി കഴിഞ്ഞ് തിരിച്ചെത്തിയില്ലെന്നാണ് മറുപടി. 11 അടിയുള്ള ഒരു റൂമിലാണ് 30 പെണ്‍കുട്ടികളേയും താമസിപ്പിച്ചിരിക്കുന്നത്.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് എന്‍.ജി.ഒയുടെ ലൈസന്‍സ് സെഹോര് ജില്ലാ ഭരണകൂടം റദ്ദാക്കിയിട്ടുണ്ടെങ്കിലും നടത്തിപ്പാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

Advertisement