മുംബൈ: പൂനെയില്‍ നിര്‍മ്മാണംപുരോഗമിക്കുന്ന ലാവാസ തടാകനഗര പദ്ധതിക്ക് വനം പരിസ്ഥിമന്ത്രാലയത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ചാണ് പദ്ധതിയെന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ് നടപടി.

ലാവാസ പദ്ധതി മതിയായ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതിമന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു ടി വി ചാനല്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി.

സമുദ്രനിരപ്പില്‍ നിന്നും 1000 അടിഉയരത്തിലുള്ള എല്ലാ നിര്‍മ്മാണപദ്ധതികള്‍ക്കും കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുവാദം ആവശ്യമാണ്. എന്നാല്‍ 25,000 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പദ്ധതിക്ക് മതിയായ രേഖകള്‍ ലഭിച്ചിട്ടില്ല. മേധാ പട്കറും അണ്ണ ഹസാരെയും അടക്കമുള്ള നേതാക്കള്‍ പദ്ധതിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.