മൊഹാലി: തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ പൂനെയുടെ യോദ്ധാക്കള്‍ക്ക് ജയം. ഒടുവിലെ സ്ഥാനക്കാര്‍ തമ്മില്‍ നടന്ന മല്‍സരത്തില്‍ 5 വിക്കറ്റിനാണ് പൂനെ പഞ്ചാബി കിംഗ്‌സിനെ തകര്‍ത്തത്.

ആദ്യം ബാറ്റുചെയ്ത പഞ്ചാബിന് 119 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 32 റണ്‍സെടുത്ത മാര്‍ഷും 30 റണ്‍സെടുത്ത കാര്‍ത്തികും 23 റണ്‍സെടുത്ത വാല്‍താട്ടിയും മാത്രമാണ് കിംഗ്‌സിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. പൂനെയ്ക്കായി പാര്‍നെല്‍, ശര്‍മ, മാര്‍ഷ് എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് പൂനെയ്ക്ക് ലഭിച്ചത്. 28 റണ്‍സെടുത്ത പാണ്ഡേയും 22 റണ്‍സെടുത്ത ഉത്തപ്പയും 35 റണ്‍സെടുത്ത യുവരാജും ടീമിനെ വിജയത്തിലെത്തിച്ചു. ശര്‍മയാണ് കളിയിലെ താരം.