Categories

പൂനെ സ്‌ഫോടനം: എ ടി എസ് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായം തേടി

മുംബൈ: മുംബൈ സ്‌ഫോടനക്കേസ് ആന്വേഷണത്തിന് ആവശ്യമായ തെളിവ് നല്‍കണമെന്ന് മഹാരാഷ്ട്ര പോലീസ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു. സംഭവ ദിവസം സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ആളുകളെക്കുറിച്ച് വിവരം നല്‍കാനാണ് പോലീസ് ഓട്ടോ ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചത്.

‘ റേഡിയോയിലൂടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് ഇക്കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന ദിവസം അപരിചിരായ ആരെയെങ്കിലും നഗരത്തില്‍ കണ്ടിരുന്നോയെന്ന് വ്യക്തമാക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്’ എ ടി എസ് തലവന്‍ കെ പി രഘുവന്‍ഷി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.