മുംബൈ: പൂനെയിലെ ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ചണ്ഡീഗഡ് സ്വദേശിനിയായ അദിദി ജിന്‍ഡാലാണ്(23)മരിച്ചത്. ഇതോടെ സ്‌ഫോടനമത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.

കഴിഞ്ഞ ദിവസം സുഡാന്‍ വിദ്യാര്‍ഥി അനസ് എല്‍ഫാത് സുലൈമാന്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. സ്‌ഫോടനത്തില്‍ നാല് വിദേശികളാണ് കൊല്ലപ്പെട്ടത്.