Categories

പൂനയില്‍ ശിവസേന ബന്ദ്; പരക്കെ സംഘര്‍ഷം

പൂന: പൂനയില്‍ ശിവസേന ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ സംഘര്‍ഷം. ലോണാവാലയില്‍ രണ്ട് ട്രെയിനുകള്‍ തടയുകയും ആറ് ബസുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ശിവസേന പ്രസിഡന്റ് ഉള്‍പ്പെടെ പതിനഞ്ച് ശിവസേനാംഗങ്ങളെ പോലീസ് അറസ്റ്റുചെയ്തു.ശിവജി ഗുരുവിന്റെ പ്രതിമ പൊളിക്കുന്നതിനെ എതിര്‍ത്താണ് ശിവസേന ബന്ദിന് ആഹ്വാനം ചെയ്തത്.

സിന്‍ഹഗാഥ് എക്‌സ് പ്രസും ഇന്‍ഡോര്‍ എക്‌സ്പ്രസുമാണ് സേനാംഗങ്ങള്‍ തടഞ്ഞത്. പിന്നീട് പോലീസ് ഇടപെട്ട് ട്രയില്‍ ഗതാഗതം പുനസ്ഥാപിച്ചു. ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടില്ല.

ലാല്‍ മഹലിലുള്ള ഡഡോജി കൊണ്‍ഡിയോയുടെ പ്രതിമ അവിടെ നിന്നും മാറ്റുന്നതിനെ ശിവസേന ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാര്യം രമ്യമായി പരിഹരിക്കാന്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി നേതാക്കളും ശിവസേനയും അക്രമാസക്തമാകുകയും ചെയ്തിരുന്നു.

കഴിഞ്ഞാഴ്ചയാണ് ഡഡോജി കൊണ്‍ഡിയോയുടെ പ്രതിമ മാറ്റാന്‍ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഈ സമയത്ത് തന്നെ പ്രതിപക്ഷം ഇതിനെ എതിര്‍ത്തിരുന്നു. ശിവജി ഗുരു തന്നെയാണോ ഈ പ്രതിമ നിര്‍മിച്ചതെന്ന കാര്യത്തില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 2004ല്‍ ഇവിടെ സന്ദര്‍ശിച്ച അമേരിക്കന്‍ ചരിത്രകാരന്‍ ജെയിംസ് ലൈനിന്റെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സിറ്റിയിലെ കോര്‍പ്പറേഷന്‍ ഗാര്‍ഡനിലേക്കാണ് ഈ പ്രതിമ മാറ്റുന്നത്. ശിവജിയും അദ്ദേഹത്തിന്റെ അമ്മ ജിജാമാതയും പൂനയിലെ മണ്ണുകൊണ്ടുണ്ടാക്കിയതാണ് ഈ പ്രതിമ എന്നാണ് വിശ്വസിക്കുന്നത്.

ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ചൊവ്വാഴ്ച ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.