തൃക്കരിപ്പൂര്‍ : ചലച്ചിത്ര താരങ്ങളെ വിമര്‍ശിക്കാന്‍ സുകുമാര്‍ അഴീക്കോടിന് അവകാശമുണ്ടെന്ന് സാഹ്യത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള. സുകുമാര്‍ അഴീക്കോട് സിനിമ കാണാറില്ലെന്ന് ഇവര്‍ എങ്ങിനെയാണ് പറയുന്നത്. സുകുമാര്‍ അഴീക്കോട് സിനിമ കാണേണ്ടത് നടന്മാരെ ബോധ്യപ്പെടുത്തിയല്ല. ലോകോത്തര ക്ലാസിക് സിനിമകള്‍ കണ്ട് നിര്‍വൃതിയടയുമ്പോള്‍ ലഗോണ്‍ കോഴിയെപ്പോലുള്ള മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന ഇന്നത്തെ മലയാളസിനിമ എന്ന പേക്കൂത്ത് കാണേണ്ട കാര്യമില്ലെന്നും പുനത്തില്‍ വ്യക്തമാക്കി.

അഴീക്കോടിന്റെ അറിവ് ആരെയും അമ്പരിപ്പിക്കുന്നതാണ്. അടിസ്ഥാനപരമായി അഭിപ്രായം പറയാനുള്ള ആര്‍ജവത്തെ കോലം കത്തിച്ചല്ല പ്രതികരിക്കേണ്ടത്. മലയാളസിനിമിയുടെ മൂല്യം ഇന്ന് ചെലവഴിക്കുന്ന കോടികളുടെ കണക്കുവച്ചാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച കോക്കസാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും പുനത്തില്‍ ആരോപിച്ചു. തിലകന്‍ ഒരു മഹാനടനാണ്. ലോകസിനിമയില്‍ തന്നെ താന്‍ ആരാധിക്കുന്ന മൂന്നാമനാണ് തിലകന്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.

Subscribe Us:

കടുത്ത ഹിന്ദുത്വ വാദിയും ആന്റി കമ്യൂണിസ്റ്റുമായ ടി പത്മനാഭന്‍ പിണറായി വിജയനെ പിന്തുണച്ച് സംസാരിക്കുന്നത് കണ്ണൂരില്‍നിന്ന് അടി കിട്ടാതെ രക്ഷപ്പെടുന്നതിന് വേണ്ടിയാണ്.കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കലസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.