റിയാദ്: പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു. സരളവും എന്നാല്‍ തീക്ഷ്ണവുമായ ഭാഷാശൈലി കൊണ്ട് അദ്ദേഹം മലയാള സാഹിത്യത്തെ വിസ്മയിപ്പിച്ചു.

Subscribe Us:

നോവല്‍, ചെറുകഥ, ഓര്‍മക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളില്‍ തന്റെ മുദ്രപതിപ്പിക്കാന്‍ പുനത്തിലിന് സാധിച്ചു.

സൗദിയിലെ ഹ്രസ്വമായ പ്രവാസകാലമാണ് കന്യാവനങ്ങള്‍ എന്ന നോവലിന് ആധാരമായത്. സ്മാരകശിലകള്‍ എന്ന നോവല്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച രചനകളിലൊന്നാണ്.

മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് പുനത്തിലിന്റെ സംഭാവന സമാനതകളില്ലാത്തതാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.