Administrator
Administrator
പുനലൂര്‍ സൗഹൃദവേദി ഓണം-ഈദ് സംഗമം
Administrator
Saturday 24th September 2011 2:34pm

punalur-friend

ഷാര്‍ജ: പുനലൂര്‍ സൗഹൃദ വേദി ഷാര്‍ജയില്‍ ഓണം-ഈദ് സംഗമം
സംഘടിപ്പിച്ചു. പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് അബി നിലവിളക്കു കൊളുത്തി
ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് പുനലൂര്‍ അദ്ധ്യക്ഷത വഹിച്ചു.
മുരളീധരന്‍.കെ.(എസ്.എഫ്.സി),മനോരമ യു.എ.ഇ.ബ്യൂറോ ചീഫ് രാജീവ് മേനോന്‍,
കലാഭവന്‍ രവീന്ദ്രന്‍ ,ആല്‍ബര്‍ട്ട് അലക്‌സ്,സെക്രട്ടറി ചന്ദ്രന്‍ പിള്ള,പ്രോഗ്രാം ക
മ്മിറ്റി കണ്‍വീനര്‍ ആര്‍.എന്‍.കെ.നായര്‍, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍
എന്നിവര്‍ സംസാരിച്ചു.
വി.എസ്.കുട്ടി സ്വാഗതവും എ.എം.ഷരീഫ് നന്ദിയും പറഞ്ഞു.
സോമനാഥ്,ബിന്ദു എന്നിവരുടെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും
അരങ്ങേറി.വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. വൈകീട്ട് നടന്ന സമാപന
സമ്മേളനത്തില്‍ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ മുഖ്യാതിഥിയായിരുന്നു.
ബിജു ആബേല്‍ ജേക്കബ് പ്രസംഗിച്ചു.

Advertisement