എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന് കത്ത്: പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു അറസ്റ്റില്‍
എഡിറ്റര്‍
Monday 26th June 2017 9:40am

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.

വിഷ്ണുവിനു പുറമേ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ പത്തനംതിട്ട സ്വദേശി സനലിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്നലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.


Don’t Miss: അതിക്രമിച്ച് കയറി ഇസ്‌ലാമിക മത ഗ്രന്ഥങ്ങള്‍ കീറി നശിപ്പിച്ച ശേഷം വീട് കൊള്ളയടിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു


ജയിലിനുള്ളില്‍വെച്ച് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയത്. അതേസമയം ദിലീപിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തിട്ടില്ല.

പള്‍സര്‍ സുനി ദിലീപിനായെഴുതിയതെന്നു കരുതുന്ന കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിഷ്ണുവിന്റെ കയ്യില്‍ സുനി കൊടുത്തവിട്ട കത്താണിതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നു.

അതിനിടെ, ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് വിഷ്ണുവിനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരുന്നു.
ഒന്നരക്കോടി രൂപ നല്‍കണമെന്ന് ഇയാള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയേയും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാല്‍ ഈ പരാതിയില്‍ വിഷ്ണുവിനെതിരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisement